തൃക്കോട്ടൂര്‍ എ.യു.പി സ്കൂള്‍, തിക്കോടി
തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ
സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ് ആരംഭിച്ചത്
എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന് തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന് മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍ , ശ്രീ.പി.എം. ചാപ്പന് ചെട്ട്യാര് എന്നീ പ്രഗത്ഭമതികള്‍ അടങ്ങിയതായിരുന്നു കമ്മിറ്റി.
ആലിന് ചുവട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോള്‍ നില്ക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന് . തുടര്‍ന്ന് ശ്രീ. രാമചന്ദ്രന് തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രന് മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ. കെ. നാണു മാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രധാനാധ്യാപകരായി . കെ .വി. ദിവാകരന് മാസ്റ്റര്‍ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന് .
ഇന്ന് എല്‍ .പി . വിഭാഗത്തില്‍ 468 ഉം യു . പി . വിഭാഗത്തില്‍ 1032 ഉം മൊത്തം 1500 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു .
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി.ടി. ഉഷ ഈ
സ്കൂളിന്റെ മൈതാനിയിലാണ് തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത് . സ്കൂളിലെ കായികാധ്യാപകനായ ബാലകൃഷ്ണന് മാസ്റ്റര്‍ ഉഷയുടെ കഴിവുകള്‍ തുടക്കത്തിലേ കണ്ടെത്തി വേണ്ട പരിശീലനങ്ങള്‍ നല്കി.

![]() |
| P.T.USHA |

I am very happy to see my favorite school in site and it is very neatly arranged and kindly provide photos of all the old and new teachers photos also
ReplyDeleteI want to see Pilla master, adiyodi master, vasu master, Hindi shantha teacher PK shantha teacher etc....
തിക്കോടിയുടെ യശസ്സുയര്‍ത്തിയ സ്ഥാപനങ്ങളില്‍ പ്രമുഖം എന്ന നിലയില്‍ തൃക്കോട്ടൂര്‍ സ്കൂളിന്റെ സൈറ്റ് കൗതുകത്തോടെയാണ് സന്ദര്‍ശിച്ചത്.. നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ അപ്ഡേറ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു..
ReplyDelete