WINNERS.....

WELCOME TO TRIKKOTTUR A U P S BLOG... .. .ശാസ്‌ത്ര പ്രശ്നോത്തരി LUNAR QUIZ ... ..ചോദ്യങ്ങൾ SCIENCE CLUB പേജ് ക്ലിക്ക് ചെയ്യുക ........ UPDATED ON 17/07/2016 ......... . .....

1/15/2012

തൃക്കോട്ടൂര്‍ എ യു പി സ്കൂള്‍ ,തിക്കോടി

 തൃക്കോട്ടൂര്‍  എ.യു.പി  സ്കൂള്‍,  തിക്കോടി 
തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി  ആലിന്ച്ചുവട്ടിലെ
സ്കൂള്‍   എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ്  ആരംഭിച്ചത്
എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954  ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന്  തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി  സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന്‍ മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍  ,  ശ്രീ.പി.എം. ചാപ്പന്‍ ചെട്ട്യാര്‍  എന്നീ  പ്രഗത്ഭമതികള്‍   അടങ്ങിയതായിരുന്നു   കമ്മിറ്റി. 
ആലിന്‍ ചുവട്ടില്‍  പ്രവര്‍ത്തിച്ചിരുന്ന     വിദ്യാലയം  പിന്നീട്      ഇപ്പോള്‍   നില്‍ക്കുന്ന  സ്ഥലത്തേക്ക്   മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍  ആയിരുന്നു  പ്രഥമ   പ്രധാനാധ്യാപകന്‍ .  തുടര്‍ന്ന് ശ്രീ. രാമചന്ദ്രന്‍ തിക്കോടി  ശ്രീ. സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ.  കെ. നാണു മാസ്റ്റര്‍   എന്നിവര്‍   സ്കൂളിന്റെ   പ്രധാനാധ്യാപകരായി .  കെ .വി. ദിവാകരന്‍ മാസ്റ്റര്‍   ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ .
 ഇന്ന്  എല്‍ .പി . വിഭാഗത്തില്‍ 468 ഉം   യു . പി . വിഭാഗത്തില്‍  1032 ഉം മൊത്തം 1500 ഓളം കുട്ടികള്‍  ഇവിടെ  പഠിക്കുന്നു .  

P.T.USHA




  ഇന്ത്യ കണ്ട എക്കാലത്തെയും  മികച്ച   കായിക താരമായ പി.ടി. ഉഷ  ഈ  
സ്കൂളിന്റെ മൈതാനിയിലാണ്  തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ .  സ്കൂളിലെ കായികാധ്യാപകനായ  ബാലകൃഷ്ണന്‍ മാസ്റ്റര്‍  ഉഷയുടെ  കഴിവുകള്‍  തുടക്കത്തിലേ കണ്ടെത്തി  വേണ്ട പരിശീലനങ്ങള്‍  നല്‍കി.    
ഗണിതശാസ്ത്ര പ്രശ്നോതതരിയില്‍  സംസ്ഥാനതലത്തില്‍ വിജയിയായ ശിവപ്രസാദിന് സ്കൂളില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്ന് .......

1/09/2012



                                        മുന്‍ പ്രധാനാധ്യാപകര്‍  
C.H. RAMACHANDRAN MASTER

KUNHIKRISHNAN MASTER
P.RAMACHANDRAN MASTER
                                   
K.NANU MASTER
T.P.NANU MASTER
K.VIMALA TEACHER

CHAMPIANS

മേലടി ഉപജില്ലാ ശാസ്ത്രമേള 2012-13... തൃക്കോട്ടൂര്‍ എ .യു .പി . സ്കൂളിന് ഓവറോള്‍ കിരീടം T